ജിമെയില്‍ വഴി 10 ജിബി വരെ വലിപ്പമുള്ള ഫയലുകള്‍ എങ്ങനെ അറ്റാച്ച് ചെയ്ത് അയക്കാം?
ജിമെയില്‍ വഴി ഗൂഗിള്‍ ഡ്രൈവിന്റെ സഹായത്തോടെ 10 ജിബി വരെ വലിപ്പമുള്ള ഫയല്‍ അയക്കാനുള്ള ഒരു വിദ്യ ഡെസ്ക്ടോപ്പ് വെബ്ബ് ബ്രൌസര്‍ വഴി മാത്രമേ സാധ്യമാവുകയുള്ളൂ.
3) പുതിയ ഒരു ഇമെയില്‍ അയക്കാന്‍ നിങ്ങളുടെ ഇന്‍ബോക്സിന്റെ ഇടത്ത് വശത്തുള്ള കമ്പോസ് (compose) ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
4) കമ്പോസ് വിന്‍ഡോയുടെ താഴെ ഇടത് വശത്ത് കാണുന്ന “+” ഐക്കണിന്റെ മുകളില്‍ മൗസ് പോയന്റ്ര്‍ കൊണ്ട് വരുക.
6) അപ്പോള്‍ തുറന്നുവരുന്ന വിന്‍ഡോയിലേക്ക് അറ്റാച്ച് ചെയ്ത് അയക്കേണ്ട ഫയല്‍ വലിച്ചിടുക അല്ലെങ്കില്‍ select files from your computer എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
7) select files from your computer എന്ന ബട്ടണില്‍ ആണ് നിങ്ങള്‍ ക്ലിക്ക് ചെയ്തത് എങ്കില്‍ അപ്പോള്‍ തുറന്നുവരുന്ന വിന്‍ഡോ വഴി നിങ്ങളുടെ ഹാര്‍ഡ്ഡ്രൈവില്‍ നിന്നും അറ്റാച്ച് ചെയ്യേണ്ട ഫയല്‍ തെരഞ്ഞെടുത്ത് ഓപ്പണ്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
8) തുടര്‍ന്ന് അപ്‌ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അങ്ങനെ നിങ്ങള്‍ക്ക് അയക്കേണ്ട ഫയല്‍ സുരക്ഷിതമായി ഗൂഗിള്‍ ഡ്രൈവിലേക്ക് സേവ് ആകും. സൈസ് കൂടിയ ഫയല്‍ ആണേല്‍ അപ്‌ലോഡ് ആകാന്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് സ്പീഡ് അനുസരിച്ചുള്ള സമയം എടുക്കും.
9) തുടര്‍ന്ന് to, subject, email body എന്നിവ ഫില്‍ ചെയ്യുക. എല്ലാം കഴിഞ്ഞാല്‍ send ബട്ടണ്‍ ക്ലിക്ക് ചെയ്യുക.